soumithra-

സൗമിത്രയുടെ മരണം ലോകസിനിമയ്ക്കും ബംഗാളിന്റെ സാംസ്‌കാരിക ജീവിതത്തിനും ഇന്ത്യയ്ക്കും വലിയ നഷ്ടമാണ്.
അദ്ദേഹം തന്റെ സൃഷ്ടികളിലൂടെ ബംഗാളിലെ വികാരങ്ങളും വിചാരങ്ങളും ആചാരങ്ങളും പ്രതിഫലിപ്പിച്ചു.

പ്രധാനമന്ത്രി
നരേന്ദ്രമോദി

ഇന്ത്യൻ സിനിമയ്ക്ക് അതിന്റെ ഇതിഹാസ നായകരിലൊരാളെയാണ് നഷ്ടമായത്. അപു ത്രയത്തിലൂടെയും സത്യജിത് റേയുടെ മറ്റ് ക്ലാസിക് സൃഷ്ടികളിലെ പ്രകടനത്തിലൂടെയും അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടും

രാഷ്ട്രപതി

രാംനാഥ് കോവിന്ദ്

സിനിമയ്ക്ക് ഒരു വമ്പനെയാണ് നഷ്ടമായത്. തന്റെ കാലത്തെ ഇതിഹാസമാണ് അദ്ദേഹം. വലിയ നഷ്ടമാണത്. ബംഗാളിലെ സിനിമാ ലോകം അനാഥമായി.
ഫെലൂദ ഇനിയില്ല. അപു വിട ചൊല്ലിയിരിക്കുന്നു.
മമത ബാനർജി
പശ്ചിമബംഗാൾ മുഖ്യമന്ത്രി


സൗമിത്രയുടെ നിര്യാണത്തിൽ വലിയ ദുഃഖമുണ്ട്. രാജ്യം ഏറെ നാൾ ആദരിച്ച കഴിവുറ്റ നടനെയാണ് നഷ്ടമായത്.
രാഹുൽ ഗാന്ധി
കോൺഗ്രസ് നേതാവ്‌