theyyam

ന്യൂഡൽഹി: മാസം അടക്കമുള്ള സസ്യേതര ഭക്ഷണ പദാർത്ഥങ്ങളും മറ്റും വിതരണം ചെയ്യുന്ന ഭക്ഷണപായ്ക്കറ്റിൽ തെയ്യത്തിന്റെ ചിത്രം ഉപയോഗിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഡൽഹി സാകേതിലെ മന്ദിർമാർഗ് മഹാബെല്ലി ഹോട്ടലുടമകളായ തോമസ് ഫെൻ, സക്കറിയ ജേക്കബ് എന്നിവർക്കെതിരെ അഭിഭാഷകനായ ജെ.കെ ശർമ്മ മുഖേന മാർക്കറ്റിംഗ് വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ പി.കെ.ഡി നമ്പ്യാർ വക്കീൽ നോട്ടീസ് അയച്ചു.

വടക്കേ മലബാറിൽ തെയ്യത്തെ ദൈവമായി കാണുന്നത് ചൂണ്ടിക്കാട്ടി ചിത്രം പിൻവലിക്കണമെന്ന് ഹോട്ടലുടമയോട് ആവശ്യപ്പെട്ടിരുന്നു. തെയ്യം കലാരൂപമാണെന്ന വാദമായിരുന്നു ഹോട്ടലുടമയുടേത്. തുടർന്നാണ് വക്കീൽ നോട്ടീസ് അയച്ചതെന്ന് കണ്ണൂർ സ്വദേശി കൂടിയായ പി.കെ.ഡി നമ്പ്യാർ പറഞ്ഞു.