പ്രതിദിനരോഗികൾ 30,000ത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. കഴിഞ്ഞ ദിവസം 30,548 പേരിലാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ജൂലായ് 13ന് ശേഷം ഏറ്റവും കുറച്ചാളുകൾ രോഗികളായ ദിവസമാണിത്. 435 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 88,45,127 ആയി. മരണ സംഖ്യ 1,30,070 ആയും ഉയർന്നു. ഇന്നലെ 8,61,706 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 12,56,98,525 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ അറിയിച്ചു. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കർണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഇടപെടൽ നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
മനീഷ് തിവാരിക്ക് കൊവിഡ്
കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി എം.പിക്ക് കൊവിഡ്.