digital-

ന്യൂഡൽഹി: ഡിജി​റ്റൽ മാദ്ധ്യമങ്ങൾ വഴി വാർത്തകളും ആനുകാലിക സംഭവങ്ങളും സംപ്രേക്ഷണം ചെയ്യുന്ന സ്ഥാപനങ്ങൾ വിദേശ നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങൾ ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു. 2019 സെ്റ്റപംബർ 18നാണ് കേന്ദ്രം ഡിജി​റ്റൽ മാദ്ധ്യമങ്ങളിൽ 26ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നൽകിയത്. സ്ഥാപനത്തിന്റെ പ്രൊമോട്ടർമാർ, ഉടമകൾ, ഡയറക്ടർമാർ, ഓഹരിയുടമകൾ എന്നിവരുടെ വിവരങ്ങൾ,​ വിദേശ നിക്ഷേപം സംബന്ധിച്ച രേഖകളുടെ പകർപ്പുകൾ, ബാലൻസ് ഷീറ്റ് എന്നിവയാണ് നൽകേണ്ടത്. വിദേശ നിക്ഷേപം 26 ശതമാനത്തിൽ കൂടുതലുള്ളവർ 2021 ഒക്ടോബർ 15 നകം കുറയ്ക്കണം. പുതിയ വിദേശ നിക്ഷേപത്തിന് ഡി.പി.ഐ.ഐ.ടിയുടെ വിദേശ നിക്ഷേപ പോർട്ടൽ വഴി അനുമതി തേടണം. വിദേശ ഉദ്യോഗസ്ഥരുടെ നിയമനത്തിനും മുൻകൂർ അനുമതി തേടണം. കൂടുതൽ വിവരങ്ങൾ വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയം വെബ്‌സൈറ്റിൽ.