ന്യൂഡൽഹി: മലബാർ 2020 സംയുക്തസേനാ അഭ്യാസത്തിന്റെ രണ്ടാംഘട്ടം ഇന്നു മുതൽ 20 വരെ വടക്കൻ അറബിക്കടലിൽ നടക്കും. ഈ മാസം മൂന്നു മുതൽ ആറുവരെ നടന്ന ഒന്നാം ഘട്ട അഭ്യാസത്തിൽ പങ്കെടുത്ത ആസ്‌ട്രേലിയ, ജപ്പാൻ, യുഎസ് നാവികസേനകളും രണ്ടാം ഘട്ടത്തിലും തുടരും. അഭ്യാസത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ നാവികസേനാ സംഘത്തെ വിക്രമാദിത്യ യുദ്ധക്കപ്പൽ നയിക്കും. നിമിറ്റ്സ് വിമാനവാഹിനിയുടെ നേതൃത്വത്തിലാണ് യു.എസ് നാവിക സേനയുടെ അഭ്യാസങ്ങൾ.
ഇവയ്‌ക്കു പുറമെ മറ്റ് കപ്പലുകൾ, അന്തർവാഹിനികൾ,വിമാനങ്ങൾ എന്നിവയുടെ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെടും. .