covac

ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ തുടങ്ങി. രാജ്യത്തെ 22 ഇടങ്ങളിലായി 18 വയസിന് മുകളിലുള്ള 26000 പേരിലാണ് പരീക്ഷിക്കുന്നത്. കൊവിഡ് വാക്‌സിനായുള്ള രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കൽ ട്രയലാണിത്. ഐ.സി.എം.ആറുമായി ചേർന്നാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് കൊവാക്‌സിൻ വികസിപ്പിക്കുന്നത്. കൊവാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണം വിജയകരമായിരുന്നുവെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇൻജക്ഷന് പുറമെ നേസൽ ഡ്രോപ്സ് രൂപത്തിലും വാക്സിൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി വ്യക്തമാക്കി.