ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികൾ 89 ലക്ഷവും മരണം 1.30 ലക്ഷവും കടന്നു.
അതേസമയം തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,163 രോഗികൾ. 40,791 പേർ രോഗമുക്തരായി. 449 പേർ മരിച്ചു.
കഴിഞ്ഞ പത്ത് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിൽ താഴെയാണ്. തുടർച്ചയായി പുതിയ രോഗികളെക്കാൾ രോഗമുക്തരുടെ എണ്ണം ഉയരുകയാണ്.
ഇതുവരെ നടത്തിയ ആകെ പരിശോധനകൾ 12,65,42,907 ആണ്. നിലവിൽ രാജ്യത്ത് 4,53,401 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ 5.11 ശതമാനം മാത്രമാണിത്. ആകെ രോഗമുക്തർ 82,90,370. രോഗമുക്തി നിരക്ക് 93.42 ശതമാനമായി ഉയർന്നു.
പുതുതായി രോഗമുക്തരായവരിൽ 72.87 ശതമാനവും കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലാണ്.
പുതിയ രോഗബാധിതരുടെ 75.14 ശതമാനവും ഡൽഹി ഉൾപ്പെടെയുള്ള പത്ത് സംസ്ഥാന, കേന്ദ്രഭ രണപ്രദേശങ്ങളിലാണ്.