ന്യൂഡൽഹി: ബി.ജെ.പി പ്രയാഗ്‌രാജ് എം.പിയും ഉത്തർപ്രദേശ് മുൻമന്ത്രിയുമായ റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകൾ കിയ (6) പൊള്ളലേറ്റ് മരിച്ചു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്.
പ്രയാഗ് രാജ് പൊനപ്പയിൽ കിയയുടെ അമ്മയുടെ വീട്ടിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വീട്ടുമുറ്റത്ത് കൂട്ടുകാരുമൊത്തുള്ള ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപ്പൊരി വീണ് കിയയുടെ വസ്ത്രത്തിൽ തീപിടിക്കുകയായിരുന്നു. അറുപത് ശതമാനം പൊള്ളലേറ്റ കിയയെ ഉടൻ പ്രയാഗ്‌രാജിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദചികിത്സയ്ക്കായി ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനിരിക്കെയാണ് ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. റീത്ത ബഹുഗുണജോഷിയുടെ ഏകമകൻ മയാങ്കിന്റെ ഏകപുത്രിയായിരുന്നു കിയ.