ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എ.കെ. ആന്റണിക്കും മകൻ അനിൽ ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ആന്റെണിയുടെ ഭാര്യ എലിസബത്തിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇരുവരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. ആന്റണിയെയും ഭാര്യയെയും ഡൽഹി എയിംസിലേക്ക് മാറ്റും.