shah-and-nadda

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടാൻ ബി.ജെ.പി ഒരുക്കം തുടങ്ങി. തിരഞ്ഞെടുപ്പ് കഴിയുംവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും എല്ലാ മാസവും ബംഗാളിലെത്തും. ജനറൽ സെക്രട്ടറിമാരുടെ പ്രത്യേക സംഘത്തെയും അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഓരോ തവണയും രണ്ടു ദിവസം തങ്ങിയായിരിക്കും അമിത് ഷാ കരുക്കൾ നീക്കുന്നത്. നദ്ദ മൂന്നു ദിവസം വീതം തങ്ങും.

ഇവരുടെ വരവ് പാർട്ടി പ്രവർത്തകർക്ക് ആവേശവും ആത്മവിശ്വാസവും നൽകുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറയുന്നത്.

ബംഗാളിൽ അധികാരത്തിലേറുമെന്നാണ് ദിലീപ് ഘോഷിന്റെ അവകാശ വാദം.