ന്യൂഡൽഹി: ലോകത്തെ മികച്ച 500 നോൺ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടർ സംവിധാനങ്ങളുടെ ആഗോള റാങ്കിംഗ് പട്ടികയിൽ ഇന്ത്യയുടെ പരം സിദ്ധി അക സൂപ്പർ കമ്പ്യൂട്ടർ 63-ാമത് എത്തി.
ദേശീയ സൂപ്പർ കമ്പ്യൂട്ടർ ദൗത്യത്തിന് കീഴിൽ ഡിഡാക് ആണ് ഉന്നത ശേഷി നിർമ്മിതബുദ്ധി (HPC-AI) വിഭാഗത്തിൽ ഈ സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിച്ചത്.
ആസ്ട്രോഫിസിക്സ്, മരുന്ന് വികസനം, കാലാവസ്ഥാ പ്രവചനം തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ ഇതിലെ നിർമിതബുദ്ധി സഹായിക്കും. ജീൻ സീക്വൻസിംഗ്, മെഡിക്കൽ ഇമേജിംഗ്, വേഗത്തിലുള്ള സിമുലേഷനുകൾ തുടങ്ങിയവ വഴി കൊവിഡ് ഗവേഷണ വികസന പ്രവർത്തനങ്ങളിലും പരം സിദ്ധി അക ഉപയോഗിക്കുന്നുണ്ട്.
അത്യാധുനിക എണ്ണ പ്രകൃതി വാതക പര്യവേക്ഷണം, ഓൺലൈൻ വിദ്യാഭ്യാസ കോഴ്സുകൾ തുടങ്ങിയവയ്ക്കായി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നവർക്കും ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടർ പ്രയോജനപ്പെടും.