bridge

ന്യൂഡൽഹി: തലശ്ശേരി-മാഹി ബൈപ്പാസിൽ ധർമ്മടത്ത് നിർമ്മാണത്തിനിടെ തകർന്ന പാലത്തിന്റെ കരാർ കമ്പനിയായ ഇ.കെ.കെ ഇൻഫ്രാസ്‌ട്രക്‌ചറിനെ ദേശീയ പാതാ പദ്ധതികളിൽ നിന്ന് വിലക്കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വടകര എംപി കെ. മുരളീധരനെ അറിയിച്ചു. പദ്ധതിയുടെ ചുമതല വഹിച്ച ദേശീയ പാതാ അതോറിട്ടി എൻജിനീയറെ രണ്ടുവർഷത്തേക്ക് ഡീബാർ ചെയ്‌തു. അപകടത്തെക്കുറിച്ച് കാലിക്കറ്റ് എൻ.ഐ.ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. നിർമ്മാണത്തിലെ പിഴവ് ദേശീയ പാതാ അതോറിട്ടി സ്വന്തം നിലയിലും അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സെപ്‌തംബർ 16ന് പാലം തകർന്നത് സംബന്ധിച്ച് എം.പി മന്ത്രിക്ക് കത്തയച്ചിരുന്നു.