ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ ഭീകരർ സുരക്ഷാ സൈനികരെ ഉന്നംവച്ച് എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് 12 ഗ്രാമീണർക്ക് പരിക്കേറ്റു. പുൽവാമാ ജില്ലയിലെ കക്കാപോറാ ചൗക്കിലാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ്-സി.ആർ.പി.എഫ് സംഘത്തിനു നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. ലക്ഷ്യം തെറ്റി റോഡിൽ വീണ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. സേനാംഗങ്ങൾക്ക് അപായമില്ല.
പൂഞ്ചിലെ അതിർത്തിയിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ച് ആർമി ഓഫീസർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.