ന്യൂഡൽഹി: കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഡി.വി സദാനന്ദ ഗൗഡയ്ക്ക് കൊവിഡ്. ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതായും ഐസൊലേഷനിൽ പ്രവേശിച്ചതായും കേന്ദ്ര രാസവളം വകുപ്പ് മന്ത്രിയായ ഡി.വി സദാനന്ദ ഗൗഡ അറിയിച്ചു.