covid

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിൻ അടുത്ത നാലു മാസത്തിനുള്ളിൽ തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി ഹർഷ്‌വർദ്ധൻ. എഫ്.ഐ.സി.സി.ഐ എഫ്.എൽ.ഒ വെബിനാറിൽ സംസാരിക്കവെയാണ് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
'വാക്‌സിൻ അടുത്ത നാലു മാസത്തിനുള്ളിൽ തയ്യാറാകുമെന്ന് ആത്മവിശ്വാസമുണ്ട്. ശാസ്ത്രീയമായ കണക്കുകളുടെ അടിസ്ഥാനത്തിൽ മുൻഗണനാക്രമം തയാറാക്കി വാക്‌സിൻ വിതരണം ചെയ്യും. സ്വാഭാവികമായും ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണിപോരാളികൾക്കും മുതിർന്നവർക്കും കൂടുതൽ രോഗസാദ്ധ്യതയുള്ളവർക്കും മുൻഗണനയുണ്ടാകും. വാക്‌സിൻ വിതരണത്തിനുള്ള വിശദമായ പദ്ധതി തയ്യാറാക്കുകയാണ്. 25-30 കോടി ജനങ്ങൾക്ക് അടുത്തവർഷം ജൂലായ് - ആഗസ്റ്റോടുകൂടി 400-500 മില്യൺ ഡോസ് വാക്‌സിൻ ലഭ്യമാകുമെന്നാണ് കണക്കാക്കുന്നതെന്നും' അദ്ദേഹം വ്യക്തമാക്കി.