kashmir-attack

ന്യൂഡൽഹി: പാക് അധിനിവേശ കാശ്‌മീരിലെ ഭീകര കേന്ദ്രങ്ങളിൽ കടന്നാക്രമണം നടത്തിയെന്ന വാർത്ത കരസേന നിഷേധിച്ചു. ജമ്മു കാശ്‌മീർ നിയന്ത്രണ രേഖയിൽ ഇന്നലെ വെടിവയ്പുണ്ടായിട്ടില്ലെന്നും സേന വിശദീകരിച്ചു. ഭീകരർക്ക് നുഴഞ്ഞു കയറ്റത്തിന് അവസരമൊരുക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ പാക് സേന വെടിനിറുത്തൽ ലംഘിച്ച് ഷെൽ ആക്രമണം നടത്തിയതിന് മറുപടിയായി ഇന്ത്യ സർജിക്കൽ ആക്രമണ മാതൃകയിൽ തിരിച്ചടിച്ചെന്ന് ഇന്നലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് സേന നിഷേധിച്ചത്.

ജമ്മുകാശ്‌മീർ താഴ്‌വരയിലെ മഞ്ഞുവീഴ്‌ച മുതലെടുത്ത് അതിർത്തി കടക്കാൻ നൂറുകണക്കിന് ഭീകരർ അതിർത്തിയിൽ തയ്യാറെടുത്ത് നിൽക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യൻ സേനയുടെ ശ്രദ്ധതിരിച്ച് നുഴഞ്ഞു കയറ്റത്തിന് സൗകര്യമൊരുക്കാൻ പാക് സേന വെടിനിറുത്തൽ ലംഘിക്കുന്നത് പതിവാണ്.