ന്യൂഡൽഹി:സുപ്രീംകോടതി വിധിപ്രകാരം കരസേനയിൽ വനിതകൾക്ക് സ്ഥിരം കമ്മിഷൻ നൽകാനുള്ള പരീക്ഷയിൽ പങ്കെടുത്ത 615 വനിതാ ഓഫീസർമാരിൽ 422 പേർ യോഗ്യത നേടി. സ്ഥിരം കമ്മിഷൻ റിക്രൂട്ട്മെന്റിനായി രൂപീകരിച്ച അഞ്ചാം നമ്പർ സെലക്‌ഷൻ ബോർഡാണ് പരീക്ഷ നടത്തിയത്. സ്ഥിരം കമ്മിഷൻ ലഭിക്കാത്തവർക്ക് 20 വർഷത്തെ സർവീസിന് ശേഷം പെൻഷനോടെ പിരിയാം.
സ്ഥിരം കമ്മിഷൻ ലഭിച്ചവരെ കരസേനയുടെ എൻജിനീയേഴ്സ്, സിഗ്‌നൽസ്, ഇന്റലിജൻസ് കോർ, എയർ ഡിഫൻസ്, ഏവിയേഷൻ കോർ, ഓർഡിനൻസ് കോർ, സർവീസ് കോർ, കോർ ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയറിംഗ് തുടങ്ങിയ ബ്രാഞ്ചുകളിൽ നിയമിക്കും.
യോഗ്യരായ 57 പേർ സ്ഥിരം കമ്മിഷൻ വേണ്ടെന്ന് വച്ചു. പരാജയപ്പെട്ട 68 വനിതാ ഓഫീസർമാരുടെ ഷോർട്ട് സർവീസ് കമ്മിഷൻ കാലാവധി കഴിഞ്ഞതിനാൽ പെൻഷൻ നൽകി സേവനം അവസാനിപ്പിക്കും. പരീക്ഷയിൽ യോഗ്യത നേടാത്ത 106 പേർക്ക് 20 വർഷം സേവനം പൂർത്തിയാക്കി പെൻഷനോടെ വിരമിക്കാം. 42 പേർക്ക് ആരോഗ്യ കാരണങ്ങളാൽ പിന്നീട് പരീക്ഷ നടത്തും. 46 പേരുടെ ഫലം തടഞ്ഞു വച്ചിരിക്കുകയാണ്.
നേട്ടം: ഉയർന്ന റാങ്കുകളിൽ പ്രൊമോഷൻ
വെല്ലുവിളി: റെജിമെന്റുകളുടെ കമാൻഡിംഗ് ഓഫീസറായി നിയമിക്കുന്നതിൽ തീരുമാനം വരണം. പലരും ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർമാരായതിനാൽ ഇതിനുള്ള പരിശീലനം ലഭിച്ചിട്ടില്ല. പുരുഷ ഓഫീസർമാർക്ക് സീനിയോറിറ്റി ലഭിക്കും.
കരസേനയിൽ ആകെ ഓഫീസർമാർ: 43,000, വനിതാ ഓഫീസർമാർ: 1653
സ്ഥിരം കമ്മിഷൻ നാൾ വഴി: