ന്യൂഡൽഹി: ലോക് ജൻശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാന്റെ മരണത്തെ തുടർന്ന് ഒഴിവു വന്ന ബീഹാറിൽ നിന്നുള്ള രാജ്യസഭാസീറ്റിൽ ഡിസംബർ 14ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഒക്ടോബറിൽ ഡൽഹിയിൽ അന്തരിച്ച പാസ്വാന് 2024 ഏപ്രിൽ വരെയായിരുന്നു കാലാവധി. ബീഹാർ നിയമസഭയിൽ ഒരു സീറ്റു മാത്രമുള്ള എൽ.ജെ.പിക്ക് വീണ്ടും മത്സരിക്കാൻ എൻ.ഡി.എ കക്ഷികൾ തുണയ്ക്കണം. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച എൽ.ജെ.പിക്ക് എൻ.ഡി.എ സീറ്റു നൽകുമോ എന്ന് വ്യക്തമല്ല. കേന്ദ്രത്തിൽ എൻ.ഡി.എയുടെ ഭാഗമാണെന്നാണ് മകൻ ചിരാഗ് പാസ്വാന്റെ നിലപാട്.