letter

ന്യൂഡൽഹി: രാഷ്‌ട്രീയ നേതാക്കൾക്കും ചില പ്രമുഖ വ്യക്തികൾക്കും നേരെ കൊവിഡ് വൈറസുകൾ അടങ്ങിയ കത്തുകൾ അയച്ചുള്ള ആക്രമണം ഉണ്ടാകാനിടയുണ്ടെന്ന് ഇന്റർപോൾ ഇന്ത്യ അടക്കം 194 രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിയമപാലകർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ കൊവിഡ് ബാധിച്ചവർ തുപ്പുകയും ചുമയ്‌ക്കുകയും ചെയ്‌ത സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്റർപോളിന്റെ മുന്നറിയിപ്പ്. ലോകത്ത് എവിടെയെങ്കിലും പ്രമുഖ വ്യക്തികളെ ലക്ഷ്യമിട്ട് കൊവിഡ് കത്തുകൾ വന്നതായി ഇന്റർപോൾ സാക്ഷ്യപ്പെടുത്തുന്നില്ല.