ന്യൂഡൽഹി: സ്റ്റാൻഡ്അപ്പ് കൊമേഡിയൻ കുനാൽകമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ തുടങ്ങാൻ അറ്റോണിജനറൽ വീണ്ടും അനുമതി നൽകി. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്ക് എതിരെ ബുധനാഴ്ച്ച നടത്തിയ ട്വീറ്റിലാണ് നടപടി. അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകൻ അനൂജ് സിംഗാണ് അറ്റോണിജനറലിന് അപേക്ഷ നൽകിയത്.
കുനാൽകാമ്രയുടെ ട്വീറ്റ് അത്യന്തം നിന്ദ്യവും ചീഫ്ജസ്റ്റിസിനെ കരുതിക്കൂട്ടി അവഹേളിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാണിച്ചു. നേരത്തെ സുപ്രീംകോടതിക്കെതിരായ മറ്റൊരു ട്വീറ്റിനും കോടതിയലക്ഷ്യ ഹർജിക്ക് അനുമതി നൽകിയിരുന്നു.