cpi

ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ ഇടത് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ബി.ജെ.പിയും സംഘപരിവാറും നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ സമ്മർദ്ദം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതിയിൽ സമ്മർദ്ദം ചെലുത്തുകയാണ് കേന്ദ്രാന്വേഷണ ഏജൻസികൾ. കിഫ്ബിയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമം ഭരണഘടനാ സ്ഥാപനത്തെ സംസ്ഥാന സർക്കാരിനെതിരെ ഉപയോഗിക്കുന്നതിന്റെ തെളിവാണ്. ആർ.എസ്.എസ് - ബി.ജെ.പി ഗൂഢാലോചനയ്ക്കെതിരെ ജനാധിപത്യശക്തികൾ രംഗത്തിറങ്ങണമെന്ന് ഡി.രാജ അഭ്യർഥിച്ചു.