ന്യൂഡൽഹി: അനുദിനം അധഃപതിക്കുന്ന കോൺഗ്രസിന് ദേശീയ തലത്തിൽ ബി.ജെ.പിയെ എതിരിടാൻ കഴിയിത്തതിനാൽ ഒരു ബദൽ അനിവാര്യമാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാൾ പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധികളിൽ രാജ്യം മുൻപും അത്തരം ബദൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളിൽ ജനങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്യും. പക്ഷേ സർക്കാരുണ്ടാക്കുന്നത് ബി.ജെ.പിയാണ്. കോൺഗ്രസ് എം.എൽ.എമാർ കൂറുമാറി ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ സഹായിക്കുന്നു. അതിനാൽ ദേശീയ തലത്തിൽ കോൺഗ്രസിന് ഒരു ബദൽ അനിവാര്യമാണ്. ഇക്കാര്യത്തിൽ പ്രാദേശിക പാർട്ടികൾ എത്രത്തോളം വിജയിക്കുമെന്ന് വ്യക്തമല്ലെന്നും കേജ്രിവാൾ പറഞ്ഞു.