cpm

ന്യൂഡൽഹി: പൊലീസ് നിയമഭേദഗതി സംബന്ധിച്ച് സംസ്ഥാന സർക്കാർ എല്ലാതരത്തിലുമുള്ള ക്രിയാത്മക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കുമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം അറിയിച്ചു. നിയമഭേദഗതിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായതിനിടെ ഇന്നലെ രാത്രി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പാർട്ടി നേതൃത്വം ഇക്കാര്യം പങ്കുവച്ചത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഇതേ അഭിപ്രായമാണ് പറഞ്ഞത്. അതേസമയം നിയമ ഭേദഗതി വിവാദമായ സാഹചര്യത്തിൽ വിഷയം പോളിറ്റ് ബ്യൂറോയിൽ ചർച്ച ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.