bhushan

ന്യൂഡൽഹി: പൊലീസ് നിയമ ഭേദഗതി പിൻവലിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഇത്തരത്തിലൊരു വാർത്ത കേട്ടതിൽ സന്തോഷമുണ്ടെന്നും സ്വതന്ത്ര്യ പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്ന് അറിയുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് നിയമ ഭേദഗതി പിൻവലിച്ചുവെന്ന രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് പങ്കുവച്ചാണ് പ്രശാന്ത് ഭൂഷണിന്റെ കുറിപ്പ്. ഭേദഗതിയെ വിമർശിച്ച് നേരത്തേ പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയിരുന്നു. വിമർശനം ശക്തമായതോടെ പൊലീസ് നിയമ ഭേദഗതി പിൻവലിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.