perarivalan

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോൾ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടിനൽകി. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായാണ് പരോൾ അനുവദിച്ചത്. മദ്രാസ് ഹൈക്കോടതി നൽകിയ പരോൾ അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതി പരോൾ നീട്ടിയത്. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളന്റെ ജയിൽ മോചനത്തിന് തമിഴ്‌നാട് സർക്കാർ തീരുമാനമെടുത്ത് രണ്ടു വർഷം കഴിഞ്ഞിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല.

29 വർഷം മുമ്പ് നടന്ന രാജീവ് ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിന് സുപ്രീംകോടതി സി.ബി.ഐയെ ശാസിച്ചിരുന്നു.