negative

മുംബയ്: കൊവിഡ് വ്യാപനം വർദ്ധിച്ച ഡൽഹി, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളിൽ നിന്ന് വിമാനത്തിലും ട്രെയിനിലും എത്തുന്നവർക്ക് ആർ.ടി-പി.സി.ആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര. ഇന്നലത്തെ സുപ്രീംകോടതി ഇടപെടലിന്റെ അടിസ്ഥാനത്തിലാണിത്.

വിമാനയാത്രക്കാർ 72മണിക്കൂറും ട്രെയിനിൽ എത്തുന്നവർ 96 മണിക്കൂറും മുൻപ് ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ യാത്രക്കാരുടെ ചെലവിൽ വിമാനത്താവളത്തിൽ പരിശോധനയ്‌ക്ക് വിധേയരാക്കും. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ട്രെയിൻ യാത്രക്കാരെ താപനിലയും ലക്ഷണങ്ങളും നോക്കി മാത്രമേ പുറത്തു കടക്കാൻ അനുവദിക്കൂ. ലക്ഷണങ്ങളുള്ളവർക്ക് റാപ്പിഡ് ആന്റിജൻ ടെസ്‌റ്റ് നടത്തും. റോഡ് യാത്രികരെയും താപനിലയും രോഗലക്ഷണങ്ങളുമുണ്ടോ എന്ന് പരിശോധിച്ച് വേണ്ടിവന്നാൽ റാപ്പിഡ് പരിശോധന നടത്തും.