ന്യൂഡൽഹി : വനിതകൾ വിവിധ ശ്രണിയിൽ മുന്നേറുന്നത് രാജ്യത്തിന്റെ വിജയമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. കരസേനയിലെ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മിഷൻ നൽകാനുള്ള ഉത്തരവിനെത്തുടർന്ന് 70 ശതമാനത്തോളം ഉദ്യോഗസ്ഥകൾ സേവനം തുടരാൻ അപേക്ഷിച്ചെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ചശേഷമാണ് കോടതി ഇത്തരമൊരു പരാമർശം നടത്തിയത്.
ഏഴിൽ ഒരു ശതമാനം മാത്രമാണ് പെൻഷൻ വാങ്ങി പിരിയാൻ തീരുമാനിച്ചിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.