ന്യൂഡൽഹി : ദിവസവേതനക്കാരടക്കമുള്ള സർക്കാർ ജീവനക്കാർക്ക് വേതനത്തോടെയുള്ള ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹർജിക്കാരുടെ ആവശ്യം നിവേദനമായി പരിഗണിക്കാൻ കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അടങ്ങിയ രണ്ടംഗ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.