tej-baha

ന്യൂ​ഡ​ൽ​ഹി​:​ ​വാ​ര​ണാ​സി​യി​ൽ​ ​നി​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​തെ​ര​ഞ്ഞെ​ടു​പ്പ്‌​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​മു​ൻ​ ​ബി.​എ​സ്.​എ​ഫ് ​ജ​വാ​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​സു​പ്രീം​കോ​ട​തി​ ​ത​ള്ളി.​ ​ബി.​എ​സ്.​എ​ഫി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ​ ​തേ​ജ് ​ബ​ഹാ​ദൂ​ർ​ ​യാ​ദ​വ് ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യാ​ണ് ​ത​ള്ളി​യ​ത്.​ ​
സൈ​ന്യ​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ​തി​നെ​ ​കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ത്തി​ന് ​ന​ൽ​കി​യ​ ​മ​റു​പ​ടി​യി​ലെ​ ​പെ​രു​ത്ത​ക്കേ​ടു​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ബ​ഹാ​ദൂ​റി​ന്റെ​ ​ഹ​ർ​ജി​ ​ത​ള്ളി​യ​ ​അ​ല​ഹാ​ബാ​ദ് ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ​സ്.​എ​ബോ​ബ്‌​ഡെ​ ​അ​ട​ങ്ങി​യ​ ​മൂ​ന്നം​ഗ​ ​സു​പ്രീം​കോ​ട​തി​ ​ബെ​ഞ്ച് ​ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
വാ​ര​ണാ​സി​യി​ൽ​ ​നി​ന്ന്‌​ ​ലോ​ക്‌​സ​ഭ​യി​ലേ​ക്ക് ​സ​മാ​ജ്‌​വാ​ദി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ക്കാ​ൻ​ ​തേ​ജ് ​ബ​ഹാ​ദൂ​ർ​ ​ന​ൽ​കി​യ​ ​പ​ത്രി​ക​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ത​ള്ളി​യി​രു​ന്നു.​ ​ചി​ല​രു​ടെ​ ​സ​മ്മ​ർ​ദ​ത്തി​ന് ​വ​ഴ​ങ്ങി​യാ​ണ് ​പ​ത്രി​ക​ ​ത​ള്ളി​യ​തെ​ന്നും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​റ​ദ്ദാ​ക്കി​ ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്ത​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്.​ ​സൈ​ന്യ​ത്തി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​പ​റ​ഞ്ഞ​തി​ന്റെ​ ​പേ​രി​ൽ​ 2017​ലാ​ണ്‌​ ​തേ​ജ് ​ബ​ഹാ​ദൂ​റി​നെ​ ​പു​റ​ത്താ​ക്കി​യ​ത്.