covid-test

ന്യൂ​ഡ​ൽ​ഹി​ ​:​ ​രാ​ജ്യ​ത്ത് ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​ടെ​സ്റ്റ് ​നി​ര​ക്ക് ​ഏ​കീ​ക​രി​ക്ക​ണം,​​​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​കൊ​വി​ഡ് ​ചി​കി​ത്സ​യ്ക്ക് ​ഏ​കീ​കൃ​ത​ ​നി​ര​ക്ക് ​ഏ​ർ​പ്പെ​ടു​ത്ത​ണം​ ​എ​ന്നീ​ ​ഹ​ർ​ജി​ക​ളി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സു​പ്രീം​ ​കോ​ട​തി​ ​കേ​ന്ദ്ര​ത്തി​നും​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നും​ ​നോ​ട്ടീ​സ​യ​ച്ചു.
900​ ​മു​ത​ൽ​ 2800​ ​വ​രെ​യാ​ണ് ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​നി​ര​ക്ക്.​ ​ഇ​ത് 400​ ​ആ​യി​ ​ഏ​കീ​ക​രി​ക്ക​ണം​ ​എ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​അ​ഡ്വ.​ ​അ​ജ​യ് ​അ​ഗ​ർ​വാ​ളാ​ണ് ​സു​പ്രിം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​ഈ​ ​ഹ​ർ​ജി​ക്കൊ​പ്പം
സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​കൊ​വി​ഡ് ​ചി​കി​ത്സ​യ്ക്ക് ​ഏ​കീ​കൃ​ത​ ​നി​ര​ക്കേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​അ​ഭി​ഭാ​ഷ​ക​ൻ​ ​സ​ച്ചി​ൻ​ ​ജെ​യി​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​‌​ർ​ജി​യും​ ​ബെ​ഞ്ച് ​പ​രി​ഗ​ണി​ച്ചി​രു​ന്നു.​ ​ര​ണ്ടി​ലും​ ​ഒ​രു​മി​ച്ചാ​ണ് ​കോ​ട​തി​ ​കേ​ന്ദ്ര​ത്തോ​ട് ​വി​ശ​ദീ​ക​ര​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.