ന്യൂഡൽഹി: സൈബർ ആക്രമണങ്ങളെ നിയന്ത്രിക്കാനെന്ന പേരിൽ എല്ലാ വിഭാഗ മാദ്ധ്യമങ്ങളെയും ദോഷകരമായി ബാധിക്കുന്ന തരത്തിൽ കേരള സർക്കാർ കൊണ്ടുവന്ന കേരള പൊലീസ് ആക്ട് നിയമഭേദഗതി ഓർഡിനൻസിൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കേരള സർക്കാരിന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ഐ.എൻ.എസ് സെക്രട്ടറി ജനറൽ മേരി പോൾ പ്രസ്താവനയിൽ പറഞ്ഞു. സമാനമായ കേസിൽ, അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നതും ഭരണഘടനാവിരുദ്ധമെന്നും ചൂണ്ടിക്കാട്ടി ഐ.ടി വകുപ്പിലെ 66 എ വകുപ്പും കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
മാദ്ധ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പുതിയ ഓർഡിനൻസ് പിൻവലിച്ച് മാദ്ധ്യമസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണെന്നും ഐ.എൻ.എസ് ആവശ്യപ്പെട്ടു.