ന്യൂഡൽഹി : കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ ജനങ്ങൾ മാസ്‌ക് ധരിക്കുന്നുണ്ടോയെന്ന് ഡ്രോൺ ഉപയോഗിച്ചു നിരീക്ഷിക്കാൻ യു.പി സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. വൈറസ് വ്യാപനം രൂക്ഷമായ ആറു ജില്ലകളിൽ കർശന നിരീക്ഷണ നടപടി കൈക്കൊള്ളാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
തിരക്കേറിയ മേഖലകളിൽ എല്ലാ ദിവസവും 24 മണിക്കൂറും ഡ്രോൺ നിരീക്ഷണം വേണമെന്നും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തമെന്നും കോടതി അറിയിച്ചു.
ലക്‌നൗ, ഗാസിയാബാദ്, മീററ്റ്, കാൺപുർ, പ്രയാഗ് രാജ്, ഗൗതം ബുദ്ധ് നഗർ ജില്ലകളിൽ മുപ്പത് ദിവസം കൂടി കർശന നിരീക്ഷണം വേണം. വഴിയോരത്ത് ഭക്ഷ്യവസ്തു വിൽപ്പനയ്ക്കുള്ള നിയന്ത്രണം ആറാഴ്ച തുടരണമെന്നും കോടതി നിർദ്ദേശിച്ചു.