speaker

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് വിജയ്‌കുമാർ സിൻഹ ബീഹാർ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സിൻഹയ്ക്ക് 126 വോട്ടും ആ‌‌ർ.ജെ.ഡിയുടെ അവധ് ബിഹാരി ചൗധരിക്ക് 114 വോട്ടുമാണ് ലഭിച്ചത്.

ആർ.ജെ.ഡി എം.എൽ.എമാരുടെ പ്രതിഷേധത്തിനിടെയായിരുന്നു തിരഞ്ഞെടുപ്പ്. എം.എൽ.സി അംഗമായ മുഖ്യമന്ത്രി നിതീഷ് കുമാർ സഭയിലുള്ളത് ചൂണ്ടിക്കാട്ടിയ ആർ.ജെ.ഡി രഹസ്യ ബാലറ്റ് വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി സഭയിലെത്തിയതിൽ തെറ്റില്ലെന്ന് പറഞ്ഞ പ്രോട്ടേം സ്പീക്കർ ജിതൻ റാം മാഞ്ചി രഹസ്യ ബാലറ്റ് ആവശ്യം തള്ളി. ഇതാദ്യമായാണ് ബി.ജെ.പിക്ക് ബീഹാർ നിയമസഭാ സ്പീക്കർ സ്ഥാനം ലഭിക്കുന്നത്. 2005 മുതൽ ജെ.ഡി.യുവിനായിരുന്നു സ്പീക്കർ പദവി. ലഖിസാരായിയിൽ നിന്ന് നാലുതവണ നിയമസഭയിലെത്തിയ വിജയ് സിൻഹ ഭൂമിഹാർ സമുദായാംഗമാണ്.