ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ (സി.എച്ച്.എസ്.എൽ) പരീക്ഷയ്‌ക്കുള്ളവർ അപേക്ഷ സമർപ്പിക്കാൻ അവസാനദിനം വരെ കാത്തിരിക്കരുതെന്ന് എസ്.എസ്.സിയുടെ നിർദ്ദേശം. അവസാന ദിവസം രജിസ്റ്റർ ചെയ്യുന്നത് പലപ്പോഴും വെബ്‌സൈറ്റിനെ തകരാറിലാക്കും. ഇത്തേതുടർന്നാണ് എസ്.എസ്.സിയുടെ നിർദ്ദേശം. സി.എച്ച്.എസ്.എൽ ഒന്നാംഘട്ട പരീക്ഷയ്‌ക്ക് ഡിസംബർ 15 വരെ രജിസ്റ്റർ ചെയ്യാം. എൽ.ഡി ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിംഗ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. 2020 ഏപ്രിൽ 12 മുതൽ 27 വരെയാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.