mihir

ന്യൂഡൽഹി: മമതാ ബാനർജിയുടെ വിശ്വസ്‌തനായ സുവേന്ദു അധികാരി മന്ത്രിപദം രാജിവച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് പ്രഹരമേൽപ്പിച്ച് വടക്കൻ ബംഗാളിൽ നിന്നുള്ള പ്രമുഖ നേതാവും എം.എൽ.എയുമായ മിഹിർ ഗോസാമി ബി.ജെ.പിയിൽ ചേർന്നു. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. മമതയുമായി ഭിന്നതയിലായിരുന്ന അദ്ദേഹം ഒക്‌ടോബറിൽ പാർട്ടി പദവികളിൽ നിന്ന് രാജിവച്ചിരുന്നു. ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ അദ്ദേഹത്തിന് പ്രാഥമികാംഗത്വം നൽകി.