yogendra

ന്യൂ​ഡ​ൽ​ഹി​:​ ​വ​ട​ക്ക് ​കി​ഴ​ക്ക​ൻ​ ​ഡ​ൽ​ഹി​ ​ക​ലാ​പ​ക്കേ​സ് ​കു​റ്റ​പ​ത്ര​ത്തി​ൽ​ ​സ്വ​രാ​ജ് ​അ​ഭി​യാ​ൻ​ ​നേ​താ​വ് ​യോ​ഗേ​ന്ദ്ര​ ​യാ​ദ​വി​നെ​തി​രെ​ ​പ​രാ​മ​ർ​ശ​വു​മാ​യി​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ്.​ ​ജെ.​എ​ൻ.​യു​ ​ഗ​വേ​ഷ​ക​ ​വി​ദ്യാ​ർ​ത്ഥി​ ​ഷ​ർ​ജീ​ൽ​ ​ഇ​മാ​മി​നോ​ട് ​പൗ​ര​ത്വ​ഭേ​ദ​ഗ​തി​ ​നി​മ​യ​ത്തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധി​ക്കാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​യോ​ഗേ​ന്ദ്ര​ ​യാ​ദ​വ് ​ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​അ​നു​ബ​ന്ധ​കു​റ്റ​പ​ത്ര​ത്തി​ൽ​ ​ആ​രോ​പി​ച്ചു.​ ​ഉ​മ​ർ​ഖാ​ലി​ദ് ​ആ​ണ് ​ഷ​ർ​ജീ​ൽ​ ​ഇ​മാ​മി​നെ​ ​യോ​ഗേ​ന്ദ്ര​ ​യാ​ദ​വി​ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ​യോ​ഗേ​ന്ദ്ര​യാ​ദാ​വും​ ​ഷ​ർ​ജീ​ൽ​ ​ഇ​മാ​മും​ ​ഉ​മ​ർ​ഖാ​ലി​ദും​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​ആ​ളെ​ക്കൂ​ട്ടി.​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​റോ​ഡ് ​ഉ​പ​രോ​ധം​ ​ക​ലാ​പ​ത്തി​നു​ള്ള​ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ​ ​ഭാ​ഗ​മാ​ണെ​ന്നും​ ​അ​ത് ​പി​ന്നീ​ട് ​ക​ലാ​പ​ത്തി​ലേ​ക്കു​ള്ള​ ​വ​ഴി​മ​രു​ന്നാ​യെ​ന്നു​മാ​ണ് ​പൊ​ലീ​സ് ​ആ​രോ​പി​ക്കു​ന്ന​ത്.
ഫെ​ബ്രു​വ​രി​യി​ലു​ണ്ടാ​യ​ ​ക​ലാ​പ​ത്തി​ൽ​ 53​ ​പേ​രാ​ണ് ​മ​രി​ച്ച​ത്.​ 700​ലേ​റെ​ ​കേ​സു​ക​ളാ​ണ് ​ര​ജ​സ്റ്റി​ർ​ ​ചെ​യ്ത​ത്.​ ​ക​ലാ​പ​ക്കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​ഷ​ർ​ജീ​ൽ​ ​ഇ​മാ​മും​ ​ഉ​മ​ർ​ഖാ​ലി​ദും​ ​ജു​ഡി​ഷ്യ​ൽ​ ​ക​സ്റ്റ​ഡ​യി​ലാ​ണ്.