prashanth-bhooshan

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് ഏകാധിപതിയുടെ സ്വഭാവമാണെന്നും തിരിച്ചറിയാൻ താൻ വൈകിപ്പോയെന്നും മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയിരിക്കുന്നത്.

സ്വന്തം കാര്യം നടക്കുന്നതിനായി കെജ്‌രിവാൾ എന്തും ചെയ്യുമെന്നും സ്വഭാവം മനസിലാക്കാൻ വൈകിയതിൽ തനിക്ക് ദുഃഖമുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറയുന്നു.

നന്നായി മനസിലാക്കിയിരുന്നുവെങ്കിൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ അദ്ദേഹത്തെ അനുവദിക്കില്ലായിരുന്നു. മുന്നോട്ട് വച്ച ആശയങ്ങളിൽ ഉറച്ച് നിൽക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ പാർട്ടി നിർണായക ഘടകമായി മാറിയേനെ എന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.