case-diary-

ന്യൂഡൽഹി :രാജസ്ഥാനിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു. പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം.

വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പെൺകുട്ടിയെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ പൊട്ടകിണറ്റിൽ എറിയുകയും ചെയ്തു.

ശനിയാഴ്ച രാത്രി പെൺകുട്ടിയുടെ മൃതദേഹം പൊട്ടകിണറ്റിൽ നിന്ന് ലഭിച്ചതായും വീട്ടിൽ നിന്ന് 300 മീറ്റർ അകലെയാണ് കിണറെന്നും ഛോട്ടി സദ്‌രി പൊലീസ് സ്‌റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായ രവീന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.