strom

കോലഞ്ചേരി:തുലാവർഷമെത്തി, കരുതലോടെ കരുതണം മിന്നലിനെ. മിന്നൽ വേഗത്തിൽ അപകടമുണ്ടാക്കുന്ന കാലമാണിത്. സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചകഴിഞ്ഞ് ഇടിമിന്നലോടു കൂടിയ മഴയാണ് തുലാവർഷത്തിന്റെ പ്രത്യേകത. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യതയെന്നും അപ്രതീക്ഷിതമായി മിന്നലിനൊപ്പമുള്ള ഇടിയെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മുൻകരുതലാണാവശ്യം

ഇടി മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറണം.

കുട്ടികൾ ഇടിമിന്നലുള്ള സമയത്ത് തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നതു ഒഴിവാക്കണം.
തുണികൾ എടുക്കാൻ ടെറസിലേക്കോ മു​റ്റത്തേക്കോ മിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും അടച്ചിടണം.ലോഹ വസ്തുക്കളുടെ സ്പർശനം, സാമീപ്യം എന്നിവ ഒഴിവാക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.കഴിയുന്നത്ര വീടിന്റെ ഉൾഭാഗത്ത് ഭിത്തിയിലും തറയിലും സ്പർശിക്കാതെ ഇരിക്കുക. ടെറസിലോ മ​റ്റ് ഉയരമുള്ള സ്ഥലങ്ങളിലോ ഇരിക്കുന്നത് അപകടകരമാണ്.
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടുന്നത് ഒഴിവാക്കണം.