അങ്കമാലി: പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു. എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലംഗം ടി.പി വേലായുധൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.പി അനീഷ് , ലൈബ്രറി സെക്രട്ടറി മിഥുൻ ടി.എസ് എന്നിവർ സംസാരിച്ചു.