raheem
കെ.എം. റഹീം

ആലുവ: ഇന്ത്യൻ റെയിൽവേയിൽ 37 വർഷത്തെ സർവീസിന് ശേഷം ആലുവ റെയിൽവേ സ്റ്റേഷൻ മാനേജർ സ്ഥാനത്ത് നിന്ന് കെ.എം. റഹീം വിരമിച്ചു. 1983ൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ബുക്കിംഗ് വിഭാഗം ജീവനക്കാരനായാണ് സർവീസിലെത്തിയത്. ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റെയിൽവേ എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സ്ഥാപകാംഗമായ റഹീം നിലവിൽ സംഘടനയുടെ പ്രസിഡന്റാണ്. സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ഡി.ആർ.ഇ.യു അംഗമായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരുമായി മാത്രമല്ല, അനുബന്ധ തൊഴിലെടുക്കുന്നവരുമായുമെല്ലാം സൗഹാർദപരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്.