കാലടി: കാഞ്ഞൂർ പഞ്ചായത്ത് 11-ാം വാർഡിൽ സാന്ദീപനി നഗറിൽ ഗ്രാമപഞ്ചായത്തിന്റെ എ.സി. ഫണ്ട് ഉപയോഗിച്ചുള്ള ഗ്രന്ഥശാല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ലോനപ്പൻ നിർവഹിച്ചു. വാർഡ് മെമ്പർ പി. അശോകൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ , ഗ്രാമപഞ്ചായത്തംഗം അനീഷ് രാജൻ, ടി.ഡി. സുധീഷ് , ആരതിവിമൽ തുടങ്ങിയവർ സംസാരിച്ചു.