anwar-sadath-mla
കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്‌മെന്റ് ആലുവ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശനിയുടെ രക്തസാക്ഷിത്വ അനുസ്മരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശനിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്‌മെന്റ് ആലുവ ബ്ലോക്ക് കമ്മിറ്റി നടത്തിയ അനുസ്മരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് താഹിർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, തോപ്പിൽ അബു, മുംതാസ് ടീച്ചർ, പി.എ. മുജീബ്, ആനന്ദ് ജോർജ്, വി.ആർ. രാംലാൽ, സാബു പരിയാരത്ത്, എൻ.എം. അമീർ എന്നിവർ സംസാരിച്ചു.