dharmaraj
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെനേതൃത്വത്തിൽ നടന്ന മലയാള ഭാഷാചരണം സംസ്കൃത സർവ്വകലാശാലവി.സി.ഡോ. ധർമമരാജ് അടാട്ട് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാള ഭാഷാവാരാഘോഷ പരിപാടികൾ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.മാനവ സംസ്‌കൃതി രൂപപ്പെടുത്തുന്നതിൽ മാതൃഭാഷക്കുള്ള പങ്ക് നിസ്തുലമാണെന്ന് ഡോ. ധർമ്മരാജ് പറഞ്ഞു. മനുഷ്യന്റെ വ്യക്തിത്വം വികാസം പ്രാപിക്കുന്നത് മാതൃഭാഷയിലൂടെയാണ്. മാതൃഭാഷയോടുള്ള വിരക്തി സാമൂഹ്യഘടനയെ തന്നെ വികലമാക്കുമെന്നും അദ്ദഹേം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. ഫിസാറ്റ് ചെയർപേഴ്‌സൺ പി. അനിത, ഇറാം സ്‌കിൽസ് അക്കാദമി ഡി.ജി.എം. ഇ.എ. ഓസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാ സേവ്യർ, സ്‌കിൽ എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.പി. ജോർജ്, റെന്നി ജോസ്, അംഗങ്ങളായ ഷേർളി ജോസ്, ഗ്രേസി റാഫേൽ, എൽസി വർഗീസ്, വനജ സദാനന്ദൻ എന്നിവർ സംസാരിച്ചു.മലയാള ഭാഷാവാരാഘോഷത്തോട് അനുബന്ധിച്ച് ഭാഷാ ക്വിസ് മത്സരങ്ങളും സാഹിത്യോത്സവവും എഴുത്തുകാരുടെ കൂട്ടായ്മയും മലയാള ഭാഷയുടെ വളർച്ചയെ കുറിച്ചുള്ള വെബിനാറുകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സ്‌കിൽസ് എക്‌സലൻസ് സെന്റെർ കൺവീനർ ടി.എം. വർഗീസ് അറിയിച്ചു.