auto
ദയ സാരഥി ഒട്ടോ ഡ്രൈവേഴ്സിൻ്റെ സൗജന്യ അരി കിറ്റ് വിതരണം ബിബി.സെബി നിർവ്വഹിച്ചു.

കാലടി: നീലീശ്വരം ദയാസാരഥി ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സൗജന്യ അരിയും പഞ്ചസാരയും വിതരണം ചെയ്തു.വിതരണോത്ഘാടനം മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബിബി സെബി നിർവഹിച്ചു.101 കുടുബങ്ങൾക്കും അഞ്ച് നിർദ്ദന കുടുബങ്ങളെയും തെരെഞ്ഞെടുത്താണ് അരി വിതരണം നടത്തിയത്. ദയാ സാരഥി പ്രസിഡന്റ് എ.ഒ.തോമസ് അദ്ധ്യക്ഷനായി.സെക്രട്ടറി മണി ചന്ദ്രത്തിൽ, ഫാദർ.സെബാസ്റ്റ്യൻ തേയ്ക്കാനത്ത് ,ബേബി വരാപ്പുഴക്കാരൻ, ട്രഷറർ അനീഷ്കുമാർ, ടോമി ഇഞ്ചയ്ക്കൽ എന്നിവർ പങ്കെടുത്തു.