കൊച്ചി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോ, എറണാകുളവും, യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയും (യു.ഐ.ടി) സംയുക്തമായി ദേശീയ ഐക്യദിനവും യുവജനങ്ങളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. യു.ഐ.ടി പ്രിൻസിപ്പൽ ഡോ. കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭാരതത്തെ ഏകോപിപ്പിക്കുന്നതിൽ സർദാർ വല്ലഭഭായ് പട്ടേൽ വഹിച്ച പങ്ക് നിർണായകമാണെന്നും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഐക്യഭാരതം ശക്തിപ്പെടുത്തന്നതിൽ നമുക്ക് പങ്കാളിയാകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ പ്രദേശിക സ്വയം തൊഴിൽ പരിശീലനകേന്ദ്രം മുൻ ഡയറക്ടറും, ആര്യാട് ഫിനാൻഷ്യൽ ലിറ്റററി കൗൺസിലറുമായ എൻ. കെ. ശ്രീകമാർ വെബിനാർ നയിച്ചു. ഭാരതത്തിന്റെ ഭാവി നിർണയിക്കുന്നതിൽ യുവജനങ്ങൾക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും അതിനായി അവർ പ്രയത്‌നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഫീൽഡ് എക്‌സിബിഷൻ ഓഫീസർ പൊന്നുമോൻ, ബി.ബി.എ. ഡിപ്പാർട്ട്‌മെന്റ് മേധാവി എസ്. കണ്ണൻ, വിദ്യാർത്ഥികളായ മായ, അതുൽ എന്നിവർ സംസാരിച്ചു. 50-ാളം പേർ വെബിനാറിൽ പങ്കെടുത്തു.