ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച സമര ശൃംഖലയുടെ ഭാഗമായി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ദേശീയപാതയിൽ അങ്കമാലി ടെൽക്ക് മുതൽ മുട്ടം തൈക്കാവ് വരെ നൂറോളം കേന്ദ്രങ്ങളിൽ സമര ശൃംഖല തീർത്തു.
ഓരോ 50 മീറ്ററിലും അഞ്ച് പേർ വീതമുള്ള സംഘമാണ് പങ്കെടുക്കാൻ നിശ്ചയിച്ചതെങ്കിലും ചില കേന്ദ്രങ്ങളിൽ അഞ്ചിരട്ടിയോളം ആളുകളുണ്ടായി. എട്ട് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ നടന്നു. തോട്ടക്കാട്ടുകരയിൽ ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ എ.സി. സന്തോഷ് കുമാർ, പ്രീത രവി, ജോയി വർഗീസ്, പി.പി. മോഹൻ, അനിൽകുമാർ, ഉമ ലൈജി, വേണുഗോപാൽ, ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പുളിഞ്ചോട് യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്തു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് വിജയൻ മുളംകുഴി, ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, പരമ്പരാഗത വ്യവസായ സെൽ ജില്ലാ കൺവീനർ രാജീവ് മുതിരക്കാട്, എം.വി. ഷൈമോൻ, ശ്രീവിദ്യാ ബൈജു, വിനുപ് ചന്ദ്രൻ, മുരുകൻ നാലാംമൈൽ തുടങ്ങിയവർ സംസാരിച്ചു.
മറ്റ് കേന്ദ്രങ്ങളിൽ മധ്യമേഖല പ്രസിഡന്റ് എ.കെ. നസീർ, ജില്ലാ വൈസ് പ്രസിഡന്റ് ലതാ ഗംഗാധരൻ, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറിമാരായ ഇ. സുമേഷ്, രമണൻ ചേലാക്കുന്ന്, സംസ്ഥാന സമിതിയംഗം പി. കൃഷ്ണദാസ്, കൗൺസിൽ അംഗം വിജയൻ കുളത്തേരി, ട്രേഡേഴ്‌സ് സെൽ ജില്ലാ കൺവീനർ ബാബു കരിയാട്, പി. ഹരിദാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.