പറവൂർ: കാനയ്ക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ ചെവിക്കൊണ്ടില്ല. പ്രതിഷേ
ധിച്ച് വ്യാപാരികൾ സ്വന്തം ചെലവിൽ സ്ലാബ് നിർമ്മിച്ചു. മാർക്കറ്റ് കവലയിൽ വണ്ടിപേട്ട റോഡിലേയ്ക്ക് തിരിയുന്ന ഭാഗത്താണ് കാനയ്ക്ക് സ്ളാബ് ഇല്ലാതിരുന്നത്. നാട്ടുകാരുടേയും കച്ചവടക്കാരും അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സമീപത്തുള്ള കച്ചവട സ്ഥാപന ഉടമ തൊഴിലാളികളെ കൊണ്ടു സ്ളാബ് നിർമ്മിച്ചത്. ചുമട്ടു തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നാണ് സ്ളാബ് കാനയ്ക്ക് മുകളിൽ സ്ഥാപിച്ചത്.