aiyf-paravur-
എ.ഐ.വൈ.എഫ് സംഘടിപ്പിച്ച യുവജന കൂട്ടായ്മ ജില്ലാ ജോയിന്റ് സെക്രട്ടറി ഡിവിൻ കെ. ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കേരളപ്പിറവി ദിനത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഐക്യകേരളത്തിന്റെ ഹൃദയപക്ഷമാവുക ഇടതുപക്ഷത്തിന് കരുത്താവുക എന്ന മുദ്രാവാക്യം ഉയർത്തി പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി ഡിവിൻ കെ. ദിനകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.എ. സിറാജ് എം.എ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് നേതാക്കളായ നിമിഷ രാജു, എം.എ. ഷെയ്ക്ക്, എം.ബി. മുരളിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.