bjp

കളമശേരി: ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരശൃംഖലയുടെ ഭാഗമായി കളമശേരി എസ്.സി.എം.എസ് കവല മുതൽ ഇടപ്പള്ളി ലുലു മാൾ കവല വരെ സമരം നടത്തി. മണ്ഡലത്തിലെ വിവിധ നഗരസഭകളിലേയും പഞ്ചായത്തുകളിലെയും പ്രവർത്തകർ അഞ്ചുപേരടങ്ങുന്ന സംഘമായി അമ്പത് മീറ്റർ അകലത്തിൽ അണിനിരന്നു. ഏലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ സമരം മദ്ധ്യമേഖല സെക്രട്ടറി എൻ.പി.ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്് വി.വി.പ്രകാശൻ , കൗൺസിലർ ഗീതാ രാജു, സീമാ ബിജു തുടങ്ങിയവർ സംസാരിച്ചു.
കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സമരം ജില്ലാ ട്രഷറർ എം.എം ഉല്ലാസ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.ആലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ സമരം സംസ്ഥാന സമിതി അംഗം ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുനിൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കുന്നുകര പഞ്ചായത്ത് കമ്മിറ്റിയുടെ സമരം കർഷകമോർച്ച ജില്ലാ സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.വി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.കരുമാല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സമരം ജില്ലാ സെക്രട്ടറി ആർ.സജികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് ജോൺ അദ്ധ്യക്ഷത വഹിച്ചു.